LIVE :RADIO ISLAM - ബഷീര്‍ വള്ളിക്കുന്ന് കേരള ഇസ്ലാമിക് സെമിനാറില്‍ ഇന്ന്
സൂപ്പര്‍ ബ്ലോഗ്ഗറായി തെരെഞ്ഞെടുത്ത ബഷീര്‍ വള്ളിക്കുന്നിന് കേരളാ ഇസ്‌ലാമിക് സെമിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് ആദരം ന്ല്‍കുന്നു തത്സമയം കേള്‍ക്കാന്‍ സന്ദര്‍ശിക്കൂ.
അനുഭവ സമ്പത്തിന്റെ ഉള്ളുതുറന്ന് വി പി മുഹമ്മദലി
ജിദ്ദ: യുവാക്കളും നഗരത്തിലെ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ വ്യവസായ പ്രമുഖനും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ വി.പി. മുഹമ്മദലി തന്റെ ജീവിത പുസ്തകം തുറന്ന് വെച്ചപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി.  ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ഗസ്റ്റ് ഓഫ് ദ മന്ത് (Guest of the Month) പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുകയായിരുന്നു അദ്ദേഹം.  വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും അവരുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ യുവതലമുറക്ക് അവസരം നല്‍കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടിക്കാലം മുതല്‍ മൂന്നര പതിറ്റാണ്ട് കാലത്തെ തന്റെ പ്രവാസ അനുഭവങ്ങള്‍ വരെ ഒന്നും മറച്ചുവെക്കാതെ അദ്ദേഹം തുറന്നുപറഞ്ഞു.  തൊള്ളായിരത്തി എഴുപത്താറില്‍ മക്കയില്‍ ഒരു ഡ്രൈവറായി ജോലി ചെയ്ത് തുടങ്ങിയതും പിന്നീട് ഷറഫിയയിലെ റോഡുകള്‍ വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനായതും ദീര്‍ഘകാലം അറബ് ന്യൂസ് പത്രത്തില്‍ ഡ്രൈവര്‍ ജോലിയെടുത്തതും പിന്നീട് അല്പാല്പമായി കച്ചവടരംഗത്തേക്ക് കടന്നുവന്നതുമെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പങ്ക് വെച്ചപ്പോള്‍ യുവതലമുറക്ക് അത് പുതുമയാര്‍ന്ന ഒരു ഉള്ളുതുറക്കലായി.
പ്രതിസന്ധികള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്നും ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ് അവയെ അതിജീവിക്കുവാന്‍ കരുത്ത് പകര്‍ന്നതെന്നന്നും  അദ്ധേഹം പറഞ്ഞു.  ഏത് പ്രതിബന്ധങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല.  നാട്ടിലും വിദേശത്തുമായി തന്റെ കീഴില്‍ ജോലിയെടുക്കുന്ന മൂവായിരത്തി  അഞ്ഞൂറോളം ജീവനക്കാരാണ് ഏറ്റവും വലിയ സമ്പാദ്യം.  ചെറിയ മുതല്‍ മുടക്കിലായാലും വലിയ മുടക്കിലായാലും  വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇന്ത്യയിലെതിനെക്കാള്‍ അനുകൂലമായ സഹചര്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആണുള്ളത്.  ബഹ്റൈനില്‍ ഒരു പുതിയ ആശുപത്രിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതായും സഊദി അറേബ്യയില്‍ പ്രവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച ചിന്തയുണ്ടെന്നും  ഭാവി സംരംഭങ്ങളെന്താക്കെയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ജീവിതാനുഭവങ്ങള്‍ യുവതലമുറയുമായി പങ്ക് വെക്കാന്‍ അവസരമൊരുക്കുകയാണ് ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടിയുടെ ലക്ഷ്യമെന്നും വ്യവസായം, കല, സാഹിത്യം, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം തുടങ്ങീ വിവിധ തുറകളിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് കൊണ്ട് ‘ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടി’ എല്ലാമാസവും നടത്താന്‍ ഉദ്ദേശിക്കുന്നതായും ഫോക്കസ് ഉപദേശകസമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.  ഉന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ജിദ്ധ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസല്‍ പ്രിന്‍സാദ് അധ്യക്ഷത വഹിച്ചു.  ഇ.പി. സലീം ഭാവി പരിപാടികള്‍ വിശദീകരിച്ചു.  ബാസില്‍ അബ്ദുല്‍ ഗനി സ്വാഗതവും മുബശ്ശിര്‍ നന്ദിയും പറഞ്ഞു.
മുജാഹിദ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ് ഉദ്‌ഘാടനം
കേരള മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‌കിയത് മുജാഹിദ് പ്രസ്ഥാനം -അഡ്വ. എം കെ പ്രേംനാഥ് എം എല്‍ എ
വടകര: കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ദിശാബോദം നല്‍കിയത് മുജാഹിദ് പ്രസ്ഥാനമാണെന്ന് അഡ്വ. എം കെ പ്രേംനാഥ് എം എല്‍ എ പറഞ്ഞു. ഐ എസ് എം കാമ്പയിന്റെ ഭാഗമായി ജനുവരി 29,30 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി പി മൊയ്‌തു അധ്യക്ഷത വഹിച്ചു. 1992ല്‍ ബാബരി മസ്‌ജിദ് തകര്‍ത്ത പ്രക്ഷുബ്‌ധാന്തരീക്ഷത്തില്‍ പാലക്കാട് സംസ്ഥാന സമ്മേളനം നടത്തി തീവ്ര വികാരപ്രകടനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ വഴിതിരിച്ചുവിട്ട മുജാഹിദ് പ്രസ്ഥാനത്തിന്റെ നടപടി ഏറെ പ്രതീക്ഷാര്‍ഹമായിരുന്നു-അദ്ദേഹം പറഞ്ഞു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ എം കുഞ്ഞഹമ്മദ് മദനി, അഡ്വ. പി കുഞ്ഞമ്മദ്, എന്‍ കെ എം സകരിയ്യ, ടി വി നജീബ്, എ അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു.





























